tag:blogger.com,1999:blog-7006791920885357838.post3387050925982019545..comments2023-07-18T01:29:38.543-07:00Comments on കഥയ്ക്കൊരിടം: പഴയ കഥാനായകന്മാര് വീണ്ടും കണ്ടുമുട്ടുമ്പോള്‍simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.comBlogger14125tag:blogger.com,1999:blog-7006791920885357838.post-45758031522609449752008-05-15T02:15:00.000-07:002008-05-15T02:15:00.000-07:00`തടയുന്ന'തിനാണു ഞാന്‍ ഊന്നല്‍ നല്‍കിയിരുന്നത്, `വ...`തടയുന്ന'തിനാണു ഞാന്‍ ഊന്നല്‍ നല്‍കിയിരുന്നത്, `വീഴുന്ന'തിലല്ല. "തടഞ്ഞു പോകുന്നു" എന്നു വായിച്ചോളു.
നല്ലൊരു ചര്‍ച്ച്ക്ക് വഴിയുണ്ടാക്കിയതിന് നന്ദി.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-35950141366353152692008-05-14T03:06:00.000-07:002008-05-14T03:06:00.000-07:00നല്ല നിരീക്ഷണം ജിതേന്ദ്രാ.വാസ്തവങ്ങളൊടുള്ള താദാത്മ...നല്ല നിരീക്ഷണം ജിതേന്ദ്രാ.

വാസ്തവങ്ങളൊടുള്ള താദാത്മ്യം എല്ലായ്പ്പോഴും തോല്‍വിയാണ് എന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ ചിലപ്പോള്‍ അതു നാണംകെട്ട തോല്‍വിയാണെന്നും മനസ്സിലാവുന്നു :) എഴുത്തില്‍ എന്നെ അലട്ടുന്ന ഒരു വിഷയം ആണ് അത്.

ഹയ്യോ, എന്റെ കമ്മെന്റിലിടറി വീഴാനോ? അതെനിക്കു നേരെ നില്‍ക്കാനുള്ള ബാലന്‍സ് ആവാത്തതു കൊണ്ടാവും ;)sreehttps://www.blogger.com/profile/00533654447042912605noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-83667875859803657872008-05-13T11:56:00.000-07:002008-05-13T11:56:00.000-07:00"ആത്യന്തികമായ പോരാട്ടം വാസ്തവങ്ങളോടാണ്." അല്ലെന്ന്..."ആത്യന്തികമായ പോരാട്ടം വാസ്തവങ്ങളോടാണ്."
അല്ലെന്ന് പറയട്ടെ ശ്രീ,പോരാട്ടമല്ല, താദാത്മ്യമാവണം വാസ്തവത്തോട്. പോരാട്ടം, കണ്ണടകളോടാവണം.

ശ്രീയുടെ കമന്‍സിലൂടെ ഉയര്‍ത്തി ഉയര്‍ത്തി കാലുവെച്ചിട്ടും വീണ്ടും വീണ്ടുംതടഞ്ഞു വീഴുന്നല്ലോ. നല്ലതാണ്. തടസ്സങ്ങളെക്കുറിച്ചുള്ള ഒാരോ ഒാര്മ്മപ്പെടുത്തലുംഒരൊ വീഴ്ച്ചയെ ഒഴിവാക്കാന്‍ സഹായിച്ചേക്കും.
ഒ.ടൊ. അനുധാവനം ശ്രദ്ധാപൂര്‍വ്വം വായിച്ചെന്നറിഞ്ഞതില്സന്തോഷം.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-48699004745107652542008-05-12T21:03:00.000-07:002008-05-12T21:03:00.000-07:00ജിതേന്ദ്ര കാണിക്കുന്നതിലെ വിശേഷതയാണ് കഥയെ കഥയാക...ജിതേന്ദ്ര

കാണിക്കുന്നതിലെ വിശേഷതയാണ് കഥയെ കഥയാക്കുന്നത് എന്നതിനോട് പൂര്‍ണ്ണ യോജിപ്പ്. അതു തീര്‍ത്തും സബ്ജെക്റ്റിവ് ആയ കാര്യം തന്നെ. ഓബ്ജെക്റ്റിവസ് ചെയ്യേണ്ടത് എങ്ങിനെ എന്നതും വ്യക്ത്തിപരമായ ഇഷ്ടം. അതൊക്കെ ഓരോ ആയുധങ്ങള്‍ മാത്രം. ആത്യന്തികമായ പോരാട്ടം വാസ്തവങ്ങളോടാണ്. കഥയുടെ സിറ്റുവേഷന്, പറയുന്ന രീതി എന്തുമാവട്ടെ. “അനുധാവനം” എന്ന ജിതേന്ദ്രന്റെ കൊച്ചുകഥയിലെ നായികയുടെ ചിരി പോലെ പലയിടങ്ങളില്‍ പലതായിപ്പതിയാന് കഴിഞ്ഞാല്‍ മതി :) ഒരു വായനയും പൂര്‍ണ്ണമായും ശരിയോ തെറ്റോ ആവണമെന്നില്ല. എന്റെതന്നെ വ്യക്തിപരമായ പ്രെജുഡിസ് വായനയില്‍ വന്നിരിക്കാം..ഞാന്‍ പറഞ്ഞില്ലെ മെറ്റാഫിക്ഷന്‍ രീതിയോടുള്ള ഒരു “ഇത്”...ആ വിഷയത്തെക്കുറിച്ച് ഇങ്ങനെയല്ലാതെയും പറയാനാവുമായിരുന്നു ജിതേന്ദ്രന് എന്ന ഒരു വിഷമം.അത്രേ ഉള്ളു.sreehttps://www.blogger.com/profile/00533654447042912605noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-59975836483717447352008-05-12T08:29:00.000-07:002008-05-12T08:29:00.000-07:00ശ്രീ:ഇതെല്ലാം തികച്ചും സബ്ജക്റ്റീവ് ആണെന്നു സമ്മത...ശ്രീ:
ഇതെല്ലാം തികച്ചും സബ്ജക്റ്റീവ് ആണെന്നു സമ്മതിക്കുമ്പോഴും ചില കാര്യങ്ങളില്‍ യോജിക്കാന്‍ കഴിയുന്നില്ല.

"ഫിക്ഷനേക്കാള്‍ കഥയുണ്ട് യാഥാര്‍ഥ്യത്തില്‍" - യാഥാര്‍ഥ്യങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ മാത്രമാണ്. കഥയല്ല. കഥയാകുന്നത് അതിലേക്ക് സവിശേഷമായ ഒരു രീതിയില്‍ നോക്കുമ്പോഴാണ് (അത് നെഗറ്റീവോ പോസിറ്റീവോ ആവാം) കാണുന്നതിലെ, കാണിക്കുന്നതിലെ ആ വിശേഷതയാണ് കഥയെ യുനീക്ക് ആക്കുന്നത്. (ഏറ്റവും നല്ല ഉദാഹരണം - ഇതില്‍ തന്നെ കിടക്കുന്ന കൂമന് കടവ് പാലത്തില്‍ നടന്ന സംഭവം എന്ന കഥ- സംഭവത്തില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ് ആ കഥ. പക്ഷേ സംഭവത്തേക്കാള്‍ തീക്ഷണവും. )

രണ്ടാമത്തെ കാര്യം പ്രതികരിക്കുന്ന രീതിയാണ്. അതും സബ്ജക്റ്റീവ് ആണ്. അതില്‍ കൂടുതലായി ഒരേ വ്യ്ക്തി തന്നെ വ്യ്ത്യസ്ത ചുറ്റുപാടുകളില്‍ പ്രതികരിക്കുന്നത് വേറിട്ട രീതികളിലാവും. (കൂട്ടുകാരനെ കുത്തിയാല്‍ കൂട്ടുകാരനെ വിട്ട് കുത്തിയവന്റെ പിന്നാലെ പോകുന്നവരും ഉണ്ട്. ഒാടി അകലുന്നവരും കൂട്ടുകാരനെ സഹായിക്കുന്നവരുമാണ് ഭൂരിഭാഗവും. കൂടെ സ്വന്തം കുടുംബമുണ്ടെങ്കില്‍ പ്രതികരണം വേറെയാവും.
ഉദാഹരണത്തിന് - ഇന്‍ഡ്യന്‍ ആറ്മി റേപ്പ് അസ് - എന്ന ബാനറ് പിടിച്ചുകൊണ്ട് പൂറ്ണ്ണ നഗ്നരായി കുറേ സ്ത്രീകള്‍ മണിപ്പൂരിലെ ആര്‍മി ആസ്ഥാനത്തേക്ക് കേറിച്ചെന്ന ആ പ്രതികരണം എത്ര പൊള്ളിച്ചുകാണും, ആറ്മിയെ മൊത്തമായി തന്നെ).

ഇതെല്ലാം, എന്റെ അഭിപ്രായങ്ങള്‍, (സബ്ജറ്റീവ്) മാത്രമാണെങ്കിലും എനിക്കിത് വാസ്തവമാണെന്ന് (ഒബ്ജെക്റ്റീവ്) തോന്നുന്നത് എന്റെ പ്രിജുഡൈസ് കൊണ്ടാവും എന്നെനിക്കു സ്വയം വിശ്വസിപ്പിക്കാന്‍ കഴിയുന്നില്ലല്ലോ ശ്രീ.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-33677160925685792372008-05-12T06:18:00.000-07:002008-05-12T06:18:00.000-07:00ജിതേന്ദ്രാ, കഥക്കാസ്പദമായ സംഭവം വല്ലാതെ ഉലച്ചിരുന്...ജിതേന്ദ്രാ, കഥക്കാസ്പദമായ സംഭവം വല്ലാതെ ഉലച്ചിരുന്നതു കൊണ്ടാണ് എന്റെ വായനയും ഒന്ന് അടിപതറിയത്. പലപ്പോഴും ഫിക്ഷനെക്കാള്‍ കഥയുണ്ട് യാഥാര്ത്യത്തില്. അതുകൊണ്ടുതന്നെ ഫിക്ഷനില്‍ നിന്ന് ഫിക്ഷനിലെക്ക് കയറുന്ന മെറ്റായാത്രകള്ക്ക് യാഥാര്ത്യത്തിന്റെ ചൂട് തീരെ ഇല്ലാതെ വരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കടുത്ത സോഷ്യല്‍ റിയാലിറ്റിയോട് പ്രതികരിക്കേണ്ടിവരുമ്പോള്‍ നിരായുധനായി നിലത്തുകുത്തിയിരുന്നുപോകുന്ന എഴുത്തുകാരന്റെ ധര്‍മ്മസങ്കടം അറിയാവുന്നതു കൊണ്ടുമാവാം.sreehttps://www.blogger.com/profile/00533654447042912605noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-73424033786332605982008-05-11T06:30:00.000-07:002008-05-11T06:30:00.000-07:00ആദ്യമായി ക്ഷമ ചോദിക്കുന്നു, ഏറ്റവും ഒടുവിലായി ഇവിട...ആദ്യമായി ക്ഷമ ചോദിക്കുന്നു, ഏറ്റവും ഒടുവിലായി ഇവിടെ എത്തിയതിന്.

വളരെ നന്ദിയുണ്ട്, ഗുപ്തനോട്. അതുപോലെ സിമിയോട്, ഇതു ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടതില്‍.

ഹരിത്:
അനൂപ്:
ശ്രീനാഥ്:
ജി. മനൂ:
വളരെ നന്ദി.

ശ്രീ:
നായകന് കാല്തെറ്റിയല്ല വീണത്, തടഞ്ഞു വീണതാണ്. പ്രതീക്ഷിക്കാത്ത വസ്തുക്കളിലാണ് കാല് തടയുക. വീണ ശേഷമാണ് എന്തിലാണ് കാല് തടഞ്ഞതെന്നറിയുക. (അറിവിന്റെ ഒരു സ്പാര്ക് ഒരുപക്ഷേ അവിടെ കാണുകയും ചെയ്യും). കുപ്രസിദ്ധമായ നിഥാരി സംഭവവുമായി ഇതിനു നേരിട്ടു ബന്ധമില്ല. (അവിടേയും ഒരു വീട്ടുവേലക്കാരന് ക്രൂരനാവുന്നത് തികച്ചും യാദൃച്ഛികം.) മുണ്ഠനം ചെയ്യപ്പെട്ട 'ഞാന്‍' ഒരാളല്ല, സാധാരണ മനുഷ്യന്റെ ഒരു കൂട്ടമാണ്. അതില്‍ ഇന്നു കാണാനാവുന്ന പൈശാചികമായ ക്രൂരത. (പിശാചേ, കേസ്സു കൊടുക്കല്ലേ). അവരുടെ പ്രതികരണങ്ങളിലെ തത്തുല്യമായ ക്രൂരത. പണ്ടു വായിച്ച ക്രൂരതയുടെ ജീവിക്കുന്ന കഥാപാത്രങ്ങള്‍. ഇവയിലേക്കൊക്കെ ഒരു വിരല്‍ ചൂണ്ട് മാത്രമാണ് ആ കഥ. താരതമ്യം സുഗമമാക്കാന്‍ വെച്ച ചില സൈന്‍ ബോര്‍ഡ് മാത്രമാണ് ഒരു പരിധി വരെ ആ കഥകളും കഥാപാത്രങ്ങളും. (ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന കഥകള്‍ പ്രസിദ്ധമാണെങ്കിലും സംഭവം അത്രയേറെ പേര് അറിഞ്ഞിരിക്കില്ല. അമ്പതോളം വയസ്സുള്ള ഒരു റിക്ഷാ വലിക്കാരന് പത്തോളം വയസു പ്രായമുള്ള ഒരു പെണ്‍കുട്ടിയെ റേപ്പ് ചെയ്യുന്നതും അതറിഞ്ഞ മറ്റു റിക്ഷാവാലകള്‍ അയാളെ സ്പ്പോട്ടില് വെച്ച് വെറും കൈകള്‍കൊണ്ട് അടിച്ചു കൊന്നതുമാണ് സംഭവം. നാഗ്പ്പൂരില്‍ സ്ത്രീകള്‍ കോടതിയില്‍ കേറി ഒരു വില്ലനെ അടിച്ചു കൊന്നതു പോലെ തീര്‍ത്തും അസാധാരണമായ ഒരുസംഭവം.) നന്ദി.

കണൂസ്:
എല്ലാ കഥയിലും ട്വിസ്റ്റ് നിര്‍ബന്ധമാണോ? വല്ലാത്ത ട്വിസ്റ്റുകളെ നിവര്‍ത്തിക്കൊണ്ടു വന്നാല്‍ അതൊരു ഗംഭീരന്‍ കഥയായിക്കൂടെ? പിന്നെ ട്വിസ്റ്റ് ഏറെയും വായനക്കാരന്റെ പ്രവചന കഴിവിനെ ആശ്രയിച്ചിരിക്കും എന്നു ഞാന്‍ കരുതുന്നു. (സബ്ജക്റ്റീവ് ആണ് കൂടുതലും). താങ്കളൂടെ ബ്ളോഗില്‍ എത്തിയിട്ടില്ല ഇതു വരെ. അടുത്തത് അങ്ങോട്ടു കേറലാണ്. നന്ദി.

കിനാവ്:
ശ്രീക്ക് എഴുതിയതില്‍ (മുകളില്‍) താങ്കളുടെ വിലയിരുത്തലുകള്‍ക്കുള്ള മറുപടി ഉണ്ടെന്നു കരുതുന്നു. പിന്നെ ഹരിശ്ചന്ദ്രനേക്കാള്‍ വലിയ സത്യസന്ധനെ വായനക്കാറ്‍ക്കു പരിചയപ്പെടുത്താന്‍ ഏറ്റവും നല്ല ഉപാധി ഹരിശ്ചന്ദ്രനോടു തന്നെ താരതമ്യം ചെയ്യുന്നതല്ലേ. അതിനു വേണ്ടി മാത്രം മറ്റൊരു `ഹരിശ്ചന്ദ്രനെ' ഉണ്ടാക്കണോ? (ഹരിശ്ച്ന്ദ്രനെ അറിയാത്ത വായനക്കരുടെ മുമ്പില്‍ എഴുത്തുകാരന് പരാജയപ്പെടുമെന്നുള്ളതു സത്യം. )

മറുപടിയിടാന്‍ വൈകിയതില്‍ ഒരുപാടു ഖേദിക്കുന്നു. (മനസിലെ ഫീലിംഗ് ആണ്, നേതാവിന്റെ പ്രസ്താവനയല്ല)Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-68784455697497369122008-05-02T04:02:00.000-07:002008-05-02T04:02:00.000-07:00ജിതേന്ദ്രന്റ്റെ അടുത്ത സുഹൃത്തെന്ന നിലയില്‍ പറയുകയ...ജിതേന്ദ്രന്റ്റെ അടുത്ത സുഹൃത്തെന്ന നിലയില്‍ പറയുകയാണെന്നു കരുതത്. ഈ കൊച്ചനു നല്ല ഭാവിയുണ്ട്.

കഥ സമാഹാരത്തില്‍ ഞാന്‍ വായിച്ചിരുന്നു :)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-44632712653771532892008-05-02T03:44:00.000-07:002008-05-02T03:44:00.000-07:00കഥകളില്‍ നിന്ന് ഇറങ്ങിനടക്കുന്ന കഥാപാത്രങ്ങളും കഥക...കഥകളില്‍ നിന്ന് ഇറങ്ങിനടക്കുന്ന കഥാപാത്രങ്ങളും കഥകളില്‍ നിന്ന് കഥകളിലേക്കു ചേക്കേറുന്ന കഥാപാത്രങ്ങളുമൊക്കെ അവയുടെ മൂല കഥയെ ഓര്‍മ്മിപ്പിക്കുക എന്ന ദൌത്യം മാത്രമേ വഹിക്കുന്നുള്ളൂവെങ്കില് ഇത്തരം രീതിയുടെ പ്രസക്തി ഒരു ഓര്മ്മപ്പെടുത്തലിലൊതുങ്ങുകയല്ലേ ചെയ്യുന്നത്. സ്വയം സൃഷ്ടിക്കപ്പെടുന്ന ഒരു കഥാപാത്രത്തിന് ചെയ്യാന്‍ കഴിയുന്ന സംഗതികളെ മറ്റു കഥകളിലെ കഥാപാത്രങ്ങളെക്കൊണ്ട് ചെയ്യിക്കുന്നതില്‍ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഒന്നുമില്ലെങ്കില്‍ വായിച്ചകഥാപാത്രം താനുമായി സ്റ്റ്രഗ്ള്‍ ചെയ്യപ്പെട്ടെന്നെങ്കിലും തന്റെ വായനക്കാരെ ബോധ്യപ്പെടുത്തുകയെങ്കിലും വേണം എന്ന് എനിക്കു തോന്നുന്നു.

ഇത് കഥ മോശമായി എന്ന വായനയായി എടുക്കരുതേ.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-71911441679874209062008-05-02T01:08:00.000-07:002008-05-02T01:08:00.000-07:00ജിതേന്ദ്രന്റെ ആദ്യ കഥ മുതല്‍ തന്നെ വായിക്കുന്നുണ്ട...ജിതേന്ദ്രന്റെ ആദ്യ കഥ മുതല്‍ തന്നെ വായിക്കുന്നുണ്ട്. ആദ്യ കഥ എന്റെ വായനാലിസ്റ്റിലും ഉണ്ടായിരുന്നു.

സാധാരണ ആഖ്യാനരീതി പിന്തുടരുമ്പോഴും കഥക്ക് പ്രവചനാതീതമായ ഒരു ട്വിസ്റ്റ് ഉണ്ടെങ്കില്‍, അത് നന്നായി തോന്നും എന്നാണ് എന്റെയൊരു വ്യക്തിപരമായ കാഴ്ചപ്പാട്. പലപ്പോഴും ജിതേന്ദ്രന്റെ കഥകളില്‍ നിന്ന്, നിര്‍ഭാഗ്യവശാല്‍, ഇത് കിട്ടാതെ പോവുന്നു.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-10896834590914100792008-05-02T00:52:00.000-07:002008-05-02T00:52:00.000-07:00നായകന് കാല് തെറ്റിവീണത് നിഥാരിയിലെ വാര്ത്തയിലായ...നായകന് കാല് തെറ്റിവീണത് നിഥാരിയിലെ വാര്ത്തയിലായതു കൊണ്ട് ഒടുക്കമെത്തിയപ്പോള്‍ എന്തോ, കഥക്കോ കഥാതന്തുവിനോ താങ്ങാനവുന്നില്ല പറഞ്ഞുവന്ന വിഷയം എന്ന് ഒരു തോന്നല്‍. അലിദോസ്ത് പറഞ്ഞതു പോലെ ക്രൂരതയുടെ നോയിഡാ റ്റൈപ് മുഖങ്ങള്‍ വരെ കണ്ട് മരവിച്ചതാവുമോ മനസ്സ്? തല മുണ്ഡനം ചെയ്യപ്പെട്ട ജീവിതങ്ങള്‍ ഇനിയും ശക്തമായി പ്രതികരിക്കണം! ജിതേന്ദ്രനെ ഇവിടെ പരിചയപ്പെടുത്തിയതിന് നന്ദി സിമി. നല്ല ചില കഥകള്‍ ആ ബ്ലോഗിലും വായിച്ചു.sreehttps://www.blogger.com/profile/00533654447042912605noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-38542285110950865242008-05-01T21:05:00.000-07:002008-05-01T21:05:00.000-07:00പോ... പോരാ.. അല്ല, പോരട്ടേ...ആശംസകള്‍.പോ... പോരാ.. അല്ല, പോരട്ടേ...

ആശംസകള്‍.ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-63441136859405955202008-05-01T21:03:00.000-07:002008-05-01T21:03:00.000-07:00നല്ല രസകരമായ ഒരു വായനനല്ല രസകരമായ ഒരു വായനAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-10200094724479094482008-05-01T19:51:00.000-07:002008-05-01T19:51:00.000-07:00നന്നായി ഈ പരിചയപ്പെടുത്തല്‍.നന്നായി ഈ പരിചയപ്പെടുത്തല്‍.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.com